സഊദി അഴിമതിക്കേസ്: പ്രതികളില്‍ ഏതാനും പേര്‍ മോചിതരായി
റിയാദ്: കിരീടാവകാശിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പിടികൂടി തുറുങ്കിലടക്കപ്പെട്ട പ്രമുഖരില്‍ ഏതാനും പേര്‍ കൂടി പുറത്തിറങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയതിനു ശേഷം ഇവരെ താമസിപ്പിച്ചിരുന്ന റിയാദിലെ റിത്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നിന്നുമാണ് ഇവരെ വിട്ടയച്ചതെന്നും സഊദി ഭരണകൂടം കണ്ടെത്തി ആവശ്യപ്പെട്ട അഴിമതിപ്പണം ഖജനാവിലേക്ക് തിരിച്ചടച്ചാണ് ഇവര്‍ പുറത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്ത്തമാക്കി. പുറത്തിറങ്ങിയവരില്‍ നേരത്തെ സര്‍ക്കാര്‍ തലങ്ങളില്‍ ഉന്നത നിലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യം ഇവര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പബഌക് പ്രോസിക്യുട്ടര്‍ ആണ് ഇവര്‍ക്ക് മോചനം നല്‍കിയയത്.
വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ പേരെ വിട്ടയക്കുമെന്നാണ് കരുതുന്നത്. ഇതിനായി മറ്റുള്ളവരുടെയും മോചന കാര്യം പരിഗണയിലാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പണം ഇവര്‍ പൊതുഖജനാവിലേക്ക് തിരിച്ചടക്കാന്‍ സന്നദ്ധമായാല്‍ ഇവര്‍ പുറത്തിറങ്ങുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ലോകത്തെ മുന്‍നിര കോടീശ്വരനും മിഡില്‍ ഈസ്റ്റിലെയും സഊദിയിലെയും ഏറ്റവും വലിയ കോടീശ്വരനുമായിരുന്ന അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും തനിക്കെതിരെയുള്ള കേസ് ഒത്തു തീര്‍ക്കുന്നതിനുള്ള ചര്‍ച്ചയിലാണ്. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച പ്രകാരം ഖജനാവിലേക്ക് തിരിച്ചടക്കേണ്ട പണത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ ഇരു വിഭാഗതിനും ഇത് വരെ ഏതാണ് സാധിച്ചിട്ടില്ലാത്തനാണ് നീണ്ടു പോകാന്‍ കാരണം.
കൂടാതെ, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കോണ്‍ട്രാക്റ്റിംഗ് കമ്പനിയായ സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബക്ര്‍ ബിന്‍ ലാദിനും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ്. കമ്പനിയിലെ തന്റെ ഓഹരികള്‍ ഗവണ്‍മെന്റിന് നല്‍കി ഒത്തു തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. കേസില്‍ അറസ്റ്റിലായവരില്‍ 95 ശതമാനവും അവിഹിത മാര്‍ഗ്ഗത്തിലൂടെയെന്നു ഗവണ്മെന്റ് കണ്ടെത്തിയ പണം പൊതു ഖാജനാവിലേക്ക് തിരിച്ചടച്ച് മോചനം നേടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും തിരിച്ചടച്ച ചിലര്‍ മോചിതരാകുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ കോടതിയില്‍ നേരിടാനാണ് ഒരുങ്ങുന്നത്. പ്രതികളുമായി ഒത്തു തീര്‍പ്പ് ധാരണയിലൂടെ ഏകദേശം 37500 കോടി റിയാല്‍ പൊതു ഖജനാവിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."