ജി.സി.ഡി.എ മോഷണം; ഒടുവില്‍ കളവുമുതല്‍ കണ്ടെത്തി
കൊച്ചി: കൊച്ചി വികസന അതോറിറ്റി മുന്‍ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കാണാതായ വീട്ടുപകരണങ്ങള്‍ ഒടുവില്‍ കണ്ടെത്തി. ചെയര്‍മാന്റെ വസതിയില്‍ നിന്നു കളവുപോയ ഫര്‍ണീച്ചറും എയര്‍കണ്ടീഷനും കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മുണ്ടംവേലിയിലെ മത്സ്യഫാമില് നിന്നാണു പൊലിസ് സാധനങ്ങള്‍ പിടിച്ചെടുത്തത്. ജി.സി.ഡി.എ ചെയര്മാന് ഒഴിഞ്ഞ ശേഷം പുതിയ ചെയര്മാന് ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് എയര്‍കണ്ടീഷനും വീട്ടുപകരണങ്ങളും മോഷണം പോയെന്നു കണ്ടെത്തിയത്.
കാണാതായ വസ്തുക്കളുടെ വിശദമായ പട്ടിക തയാറാക്കി ജി.സി.ഡി.എ പൊലിസില്‍ പരാതി നല്കി. കേസെടുത്ത പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുപകരണങ്ങള്‍ മുണ്ടംവേലിയിലെ മത്സ്യഫാമിലേക്ക് കടത്തിയെന്നു വ്യക്തമായത്. മുണ്ടംവേലിയിലെ മത്സ്യഫാമില് പരിശോധന നടത്തിയ പൊലിസ് ഒരു സെറ്റിയും കസേരയും എയര്‍കണ്ടീഷനും കണ്ടെടുത്തു. 33000 രൂപ വിലമതിക്കുന്ന സെറ്റിയും 38500 രൂപ വിലവരുന്ന എയര്കണ്ടീഷനുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
മത്സ്യഫാമിലെ ഓഫിസില്‍ ഘടിപ്പിച്ചിരുന്ന എയര്‍കണ്ടീഷന്‍ പൊലിസ് അഴിച്ചെടുത്തു. വീട്ടുപകണങ്ങള്‍ കാണാതായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ ചെയര്മാന് എന്‍. വേണുഗോപാലിന് ജി.സി.ഡി.എ നോട്ടിസയച്ചിരുന്നു. മൂന്നു ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. മുണ്ടംവേലിയിലെ മത്സ്യഫാമില് നിന്ന് കണ്ടെത്തിയ സാധനങ്ങള്‍ക്ക് പുറമേ അടുക്കളപാത്രങ്ങളും ഫാനുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടുകിട്ടാനുണ്ട്. മത്സ്യകൃഷിയില്‍ അഴിമതി നടത്തിയതിന്റെ പേരില്‍ മുണ്ടംവേലിയിലെ ഫാമിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."