ആശുപത്രികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയില്‍
തൊടുപുഴ: ആശുപത്രികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന യുവാവ് പിടിയില്‍. വാഴക്കുളം സ്വദേശി ധര്‍മ്മജനാണ് പൊലിസ് പിടിയിലായത്. തൊടുപുഴ മേഖലയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
പ്രധാനമായും ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന മുതിര്‍ന്ന പൗരന്മാരെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കുന്നത്. ബന്ധു ആശുപത്രിയിലാണ്, പുറത്തിറക്കാന്‍ പണമില്ല എന്ന സാഹായ ആഭ്യര്ഥനയുമായാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇത്തരത്തില്‍ തൊടുപുഴയില്‍ ഒരു വൃദ്ധയില്‍ നിന്നും 2000 രൂപ കൈപ്പറ്റിയതായി തൊടുപുഴ പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെ എട്ട ് പരാതികളാണ് സ്റ്റേഷനില്‍ ലഭിച്ചത്. കേസുമായി മുന്നോട്ട് പോകാന്‍ പരാതിക്കാര്‍ക്ക് താല്പര്യമില്ല.
വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പിടിയിലായ പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. തൊടുപുഴ ഷാഡോ പൊലിസാണ് പ്രതിയെ പിടികൂടിയത്. പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."