HOME
DETAILS
MAL
കരിപ്പൂരില്‍ 20 മുതല്‍ റെഡ് അലര്‍ട്ട്
backup
January 18 2018 | 02:01 AM
കൊണ്ടോട്ടി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 20 മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 20 മുതല്‍ ടെര്‍മിനലിലെ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പ്രവേശനം നിരോധിച്ചു.
വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. യാത്രക്കാരെ പ്രത്യേക പരിശോധനക്ക് വിധേയമാക്കാനും കേന്ദ്രം നിര്‍ദേശം നല്കി. ടെര്‍മിനലിനകത്തും പുറത്തും അലക്ഷ്യമായി കിടക്കുന്ന ബാഗുകള്‍ കസ്റ്റഡിയിലെടുക്കും. ടെര്‍മിനലിനു മുന്നില്‍ സംശയാസ്പദമായി നിര്‍ത്തുന്ന വാഹനങ്ങളും പിടിച്ചെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."