HOME
DETAILS
MAL
ലാഭം മാര്‍ക്കറ്റില്‍ നിന്നും പിരിച്ചുവിട്ട സ്ത്രീകളെ തിരിച്ചെടുക്കാന്‍ തീരുമാനം
backup
February 09 2017 | 06:02 AM
ചേര്‍ത്തല: സപ്ലൈകോ പൊന്നാംവെളി ലാഭം മാര്‍ക്കറ്റില്‍ നിന്നു പിരിച്ചുവിട്ട രണ്ട് സ്ത്രീ തൊഴിലാളികളെ തിരിച്ചെടുക്കുവാന്‍ തീരുമാനമായതായി കെപിസിസി നിര്‍വാഹക സമിതിയംഗം എസ് ശരത്, ഡിസിസി സെക്രട്ടറി ടി.എച്ച്.സലാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ ജയപാല്‍ എന്നിവര്‍ അറിയിച്ചു.
അകാരണമായി പിരിച്ചുവിട്ട ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റിയും ഐ.എന്‍.ടി.യു.സിയും സമരത്തിലായിരുന്നു. പിരിച്ചുവിട്ടതിന് എതിരെ ഇവര്‍ കോടതിയെ സമീപിക്കുകയും പി.എസ്.സി നിയമനം നടക്കുന്നതുവരെ ഇവരെ തുടരുവാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവുമായി കോണ്‍ഗ്രസ് നേതാക്കള്‍ സപ്ലൈകോ അധികൃതരെ സമീപിക്കുകയും തുടര്‍ന്ന് ഇരുവരെയും ജോലിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."