ആരോഗ്യ ശുചിത്വ പ്രവര്‍ത്തനവുമായി ഇടവെട്ടി പഞ്ചായത്ത്
തൊടുപുഴ: ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇടവെട്ടി പഞ്ചായത്തില്‍ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. റബ്ബര്‍ തോട്ടങ്ങള്‍, പാറമടകള്‍, മാര്‍ക്കറ്റുകള്‍, എസ്റ്റേറ്റ് ലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മാസ് സോഴ്‌സ് റിഡക്ഷന്‍ ക്യാമ്പയിന്‍ നടത്തും. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ എല്ലാ വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല വിലയിരുത്തലിനുമായി ജൂണ്‍ നാലിന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യശുചിത്വ ദിനമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ , വിവിധ വകുപ്പിലെ ജീവനക്കാര്‍, ആശ - അംഗന്‍വാടി - കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത്, സാമൂഹികക്ഷേമം, ഗ്രാമവികസന വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."