HOME
DETAILS
MAL
മഴക്കാല മുന്നൊരുക്കം: മന്ത്രി കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ നാളെ യോഗം
backup
May 28 2016 | 23:05 PM
തൊടുപുഴ: മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധികള്‍ ദുരന്തങ്ങള്‍ തുടങ്ങിയവയ്ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ 30 ന് രാവിലെ 11 മണിയ്ക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്മാന്മാര്, പഞ്ചായത്ത് സെക്രട്ടറിമാര്‍, ആര്.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളുടെ തലവന്മാര് യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."