ഹാഫിസ് സഈദിനെതിരേ കേസില്ലെന്ന് പാക് പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ ഹാഫിസ് സഈദിനെതിരേ കേസുകളൊന്നുമില്ലെന്നും നടപടികളെടുക്കാന്‍ സാധിക്കില്ലെന്നും പാക് പ്രധാനമന്ത്രി ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്കെതിരേ നടപടിയെടുക്കണമെങ്കില്‍ കേസുകള്‍ അനിവാര്യമാണെന്ന് ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.
പാകിസ്താന്‍ മാധ്യമമായ ജിയോ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദം കാരണത്താല്‍ ഹാഫിസ് സഈദിനെ പത്തുമാസം പാകിസ്താന്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് സഈദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
എന്നാല്‍ സഈദിന്റെ മോചനത്തിനെതിരേ അമേരിക്കയും ഇന്ത്യയും ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യയുമായി യുദ്ധ സാഹചര്യമില്ല. ചര്‍ച്ചക്കുള്ള വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പാകിസ്താന്‍ ഏകപക്ഷീയ നടപടികള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. തങ്ങളുടെ ഉത്തരവാദിത്വം എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.
പാകിസ്താന്‍'ആണവ ഭോഷ്‌കാണെന്ന'ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പരാമര്‍ശം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പാകിസ്താന് വേണ്ടി സംസാരിക്കുകയില്ലെന്നായിരുന്നു അബ്ബാസിയുടെ പ്രതികരണം. പാകിസ്താന് ആണവായുധമുണ്ട്. അത് തെളിയിച്ചിട്ടുമുണ്ട്.
സംഘര്‍ഷ സാധ്യതകളില്‍ ഇരു രാജ്യങ്ങളും അകല്‍ച്ച പാലിക്കല്‍ അനിവാര്യമാണ്. കശ്മിര്‍ തങ്ങളുടെ പ്രധാന വിഷയമാണെന്നും ഇതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."