സ്വകാര്യമേഖലയില്‍ വന്‍തോതില്‍ സ്വദേശി വല്‍കരണത്തിനൊരുങ്ങി യു.എ.ഇ: മലയാളികളടക്കം നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടമാകും
റിയാദ്: സ്വാകാര്യ മേഖലയില്‍ വന്‍തോതില്‍ സ്വദേശിവല്‍കരണത്തിനു യുഎഇയും തയാറെടുക്കുന്നു. മാനവ വിഭവശേഷിസ്വദേശിവല്‍കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍രഹിതരുടെ എണ്ണം കണക്കിലെടുത്താണ് സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ സ്വദേശിവല്‍കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ആദ്യ ഘട്ടമെന്നോണം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവല്‍കരണം വന്‍ തോതില്‍ നടപ്പാക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യം മേഖലകളില്‍ 75 ദിവസത്തിനകം 1,000 തൊഴിലന്വേഷകര്‍ക്ക് നിയമനം നല്‍കുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷിസ്വദേശിവവല്‍കരണ വകുപ്പു മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അറിയിച്ചു.
ഇതിനായി ഈ മേഖലകളിലെ 166 കമ്പനികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതിനകം 7,637 തൊഴിലന്വേഷകരെ ഇമെയില്‍, ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ മുഖേന മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. 75 ദിവസത്തിനകം നിയമിക്കാനുദ്ദേശിക്കുന്ന 1,000 പേരില്‍ 46.7 ശതമാനത്തിന് 50 ദിവസത്തിനകം തന്നെ ജോലി നല്‍കും.
3,000 സ്വദേശികള്‍ക്ക് രണ്ടു വര്‍ഷത്തിനകം തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യംവയ്ക്കുന്നത്. യു.എ.ഇ പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും ഇക്കാര്യത്തില്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ ആരായുന്നതിനും ഉള്ള പൈലറ്റ് പദ്ധതി 2016 ഡിസംബറില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് സ്വദേശിവല്‍കരണം കൂടുതല്‍ വ്യാപിപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."