HOME
DETAILS

എണ്ണ ഉല്‍പാദന നിയന്ത്രണം ഒപെക് തീരുമാനിക്കും

  
backup
February 09 2017 | 17:02 PM

1252233-2

ദോഹ: എണ്ണ ഉല്‍പാദന നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകും.

മേയില്‍ ചേരുന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മായ ഒപെക് യോഗം ഇക്കാര്യം  വിലയിരുത്തുമെന്നു ഖത്തര്‍ ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലേഹ് അല്‍ സദ വ്യക്തമാക്കി.

ജൂണ്‍ വരെയാണ് ഇപ്പോഴത്തെ നിയന്ത്രണം. ഇത് ആറുമാസത്തേക്കൂ കൂടി തുടരാനുള്ള സാധ്യതയുണ്ട്. മേയ് മാസത്തോടെ ഉല്‍പാദന കുറവു മൂലമുണ്ടായ നേട്ടങ്ങള്‍ വിലയിരുത്തും. ഇതുകൂടി കണക്കിലെടുത്താകും മേയ് 25നു വിയന്നയില്‍ ചേരുന്ന ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകുക.

ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 12 ലക്ഷം ബാരലും റഷ്യ ഉള്‍പ്പടെയുള്ള ഒപെക് ഇതരരാജ്യങ്ങള്‍ 5.62 ലക്ഷം ബാരലും ഉല്‍പാദനം കുറയ്ക്കന്‍ കഴിഞ്ഞ വര്‍ഷം അവസാനം തീരുമാനിച്ചിരുന്നു.

ഉല്‍പാദന നിയന്ത്രണം പ്രാബല്യത്തിലായതോടെ ഉല്‍പാദനക്കുറവ് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായും അല്‍സദ പറഞ്ഞു. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 54 ഡോളറിനു മുകളിലാണിപ്പോള്‍. ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനം വന്നതു മുതല്‍ എണ്ണവില അന്‍പതു ഡോളറിനു മുകളില്‍ തുടരുകയാണ്. എണ്ണവില ഉയര്‍ന്നതോടെ യുഎസിലെ ഷെയ്ല്‍ എണ്ണ ഉല്‍പാദനത്തിലും വര്‍ധനയുണ്ടായതായി അല്‍സാദ പറഞ്ഞു.

എണ്ണ ആവശ്യകത വര്‍ധിച്ചതിനാല്‍ അധിക ഷെയ്ല്‍ ഉല്‍പാദനവും ആഗോള വിപണിക്ക് ഏറ്റെടുക്കാനാകും. എണ്ണ ആവശ്യകത തുടര്‍ച്ചയായി വര്‍ധിച്ചാല്‍ ഷെയ്ല്‍ എണ്ണ വിപണിക്കു ബാധ്യതയാകില്ല. ഇപ്പോഴത്തെ എണ്ണവില ചിലയിടങ്ങളില്‍ ഷെയ്ല്‍ ഉല്‍പാദനത്തിനു ലാഭകരമാകുമെങ്കിലും എല്ലായിടത്തും അങ്ങനെയുണ്ടാകില്ല. ഉയര്‍ന്ന ഉല്‍പാദന ചെലവുള്ള മേഖലകളില്‍ ഉല്‍പാദനം തുടങ്ങാന്‍ ഈ വില മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.  അമേരിക്കന്‍ ഊര്‍ജവിപണിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകളും അവസരങ്ങളും ഖത്തര്‍ തേടുന്നുണ്ട്.  വാഷിങ്ടണുമായുള്ള നല്ല ബന്ധം കെട്ടിപ്പടുക്കാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. എല്ലാ മേഖലകളിലും അമേരിക്കയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago