HOME
DETAILS
MAL
കൈത്തറി ഉള്‍പ്പെടെ 29 ഉല്പന്നങ്ങളുടെ ജി.എസ്.ടി പൂജ്യമാക്കി, 53 സേവനങ്ങള്‍ക്കും
backup
January 18 2018 | 15:01 PM
ന്യൂഡല്‍ഹി: കൈത്തറി ഉള്‍പ്പെടെയുള്ള 29 ഉല്പന്നങ്ങളുടെ ജി.എസ്.ടി (ഗൂഡ്സ് ആന്റ് സര്‍വീസ് ടാക്സ്) പൂജ്യം ശതമാനമാക്കി കുറച്ചു. വ്യാഴാഴ്ച ചേര്‍ന്ന 25-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 53 സേവനങ്ങള്‍ക്കും നികുത പാടേ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ജി.എസ്.ടി ഫയല്‍ റിട്ടേണ്‍ ചെയ്യാനുള്ള നടപടികള്‍ എളുപ്പത്തിലാക്കാനുള്ള തീരുമാനങ്ങള്‍ എടുത്തിട്ടില്ല. പത്തു ദിവസത്തിനു ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരുകയും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുകയും ചെയ്യുമെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രകാശ് പന്ത് പറഞ്ഞു.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതിനിടെയാണ് ജി.എസ്.ടിയില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ജി.എസ്.ടി നിരക്കുമാറ്റം ഈമാസം 25 മുതല്‍ ബാധകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."