സംസ്ഥാനത്ത് എട്ട് തീരദേശ പൊലിസ് സ്റ്റേഷനുകള്‍ കൂടി
തിരുവനന്തപുരം: തീരപ്രദേശത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലിസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. തീരസുരക്ഷയുടെ ഭാഗമായി എട്ട് തീരദേശ പൊലിസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. ഈ സ്റ്റേഷനുകളിലേക്ക് ഓരോ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, 25 വീതം എ.എസ്.ഐ,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍,സിവില്‍ പൊലിസ് ഓഫിസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിങ്ങനെ 29 വീതം തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."