HOME
DETAILS
MAL
പെട്രോള്‍, ഡീസല്‍ വില വര്‍ധന: നാളെ യു.ഡി.എഫ് പ്രതിഷേധ പ്രകടനം
backup
January 18 2018 | 20:01 PM
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയിലെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യു.ഡി.എഫ് ചെയര്മാന് രമേശ് ചെന്നിത്തല അറിയിച്ചു.
യാതൊരു നിയന്ത്രണവുമില്ലാതെയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളില്‍ ഇത്തരത്തില്‍ വര്‍ധന ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി വേണ്ടെന്നുവയ്ക്കുകയാണ് പതിവ്. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നികുതി വേണ്ടെന്നുവയ്ക്കാന്‍ തയാറായിട്ടില്ല.
മറ്റു പല സംസ്ഥാനങ്ങളും നികുതിയില്‍ കാര്യമായ ഇളവാണ് വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."