HOME
DETAILS
MAL
വി.നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവും
backup
May 29 2016 | 06:05 AM
പുതുച്ചേരി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് നാരായണ സ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമായത്.
ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം അറിയുന്നതിനായി പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം ദല്‍ഹിക്ക് പോയിരുന്നു. കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ലായിരുന്ന നാരായണ സ്വാമി ഇനി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടേണ്ടി വരും.
ആദ്യ യു.പി.എ സര്‍ക്കാറില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയും രണ്ടാം യു.പി.എ സര്‍ക്കാറില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സഹമന്ത്രിയുമായിരുന്നു നാരായണസാമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."