പാറ്റൂര്‍ ഭൂമി ഇടപാട്: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് തോന്നുകയെന്നും കോടതി നിരീക്ഷിച്ചു. പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് സമര്‍പ്പിച ഹരജി പരഗണിക്കുന്നനിടെയാണ് കോടതി പരാമര്‍ശം.
കേസ് എടുക്കുന്നതിനു മുന്‍പ് വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി. അടുത്ത ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്.
പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് വിമര്‍ശനം. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല് ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.നേരത്തെയും ജേക്കബ് തോമസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരാക്കിയില്ലെന്നായിരുന്നു നേരത്തെ വിമര്‍ശിച്ചത്. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതിന്മേല് വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്ന് പറഞ്ഞ കോടതി. റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞിട്ടും ഇതുവരെ നല്‍കാത്ത ജേക്കബ് തോമസിന്റെ നടപടി യെയും രൂക്ഷമായി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."