HOME
DETAILS

ജി.സി.സി രാഷ്ട്രങ്ങളില്‍ ഭക്ഷ്യവസ്തുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

  
backup
May 29 2016 | 09:05 AM

%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ജിദ്ദ: സഊദി ഉള്‍പ്പെടെയുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ ഭക്ഷ്യവസ്തുകള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും സഊദി ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് അറിയിച്ചു. ഏതെല്ലാം ഭക്ഷ്യ വസ്തുക്കള്‍ക്ക് എത്ര നിരക്കില്‍ നികുതി ഏര്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ധാരണയായാല്‍ അടുത്ത വര്‍ഷം മുതല്‍ ഇതു സഊദിയില്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. 

എന്നാല്‍ മൂല്യവര്‍ധിത നികുതി 2018 മുതലാവും പ്രാബല്യത്തില്‍ വരുത്തുക. റിയാദില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.സി.സി ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ശീതള പാനിയങ്ങള്‍ക്ക് പകുതിയും എനര്‍ജി ഡ്രിങ്ക്‌സിനും പുകയില ഉത്പന്നങ്ങള്‍ക്കും നൂറു ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.


എന്നാല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നത് സംബന്ധിച്ച് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ അന്തിമധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
പുതിയ നികുതി സമ്പ്രദായം ഗള്‍ഫ് രാജ്യങ്ങളിലെ ബജറ്റിനെ ഒരു പരിധിവരെ പരിഹാരം കാണുവാന്‍ കഴുിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago