മുന്‍മന്ത്രി കെ.പി നൂറുദ്ദീന്‍ അന്തരിച്ചു
കണ്ണൂര്‍: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീന്‍ (77) അന്തരിച്ചു. ഇന്നലെ രാത്രി 9.10ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്നു വൈകീട്ട് 4.30ന് പുതിയങ്ങാടി ഹൈദ്രോസ് പള്ളി ഖബര്‍സ്ഥാനില്‍.
ശനിയാഴ്ച കണ്ണൂര്‍ ഒണ്ടേന്റോഡിലെ വീട്ടില്‍നിന്നു വീണു പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറുദ്ദീന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് വൈസ് ചെയര്‍മാനായ നൂറുദ്ദീന്‍ ഓഫിസിലേക്കു പോകാന്‍ വാഹനത്തിനടുത്തേക്കു പോകവേയാണ് തെന്നിവീണത്.
1939 ജൂലൈ 30നു മാതമംഗലം കുറ്റൂരിലെ മുഹമ്മദ് ഹാജിയുടെയും കുഞ്ഞലീമ ഹജ്ജുമ്മയുടെയും മകനായാണു ജനനം. 1953ല്‍ യൂത്ത് കോണ്‍ഗ്രസ് യൂനിറ്റ് സെക്രട്ടറിയായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ നൂറുദ്ദീന്‍ പിന്നീടു കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറിയായി. 1972 മുതല്‍ 82 വരെ കെ.പി.സി.സി ട്രഷററായിരുന്ന നൂറുദ്ദീന്‍ നിലവില്‍ എക്‌സിക്യൂട്ടീവ് അംഗമാണ്. 1977, 1980, 1982, 1987, 1991 വര്‍ഷങ്ങളില്‍ പേരാവൂരില്‍ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നൂറുദ്ദീന്‍ 1982 മുതല്‍ 1987 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വനം, കായിക, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ മന്ത്രിയുമായി. കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, വീക്ഷണം ദിനപത്രം എം.ഡി, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍, ഇരിട്ടി മാഹാത്മാഗാന്ധി കോളജ് സ്ഥാപകന്‍, കണ്ണൂര്‍ ജില്ലാ ആയുര്‍വേദ സഹകരണസംഘം (ആരോഗ്യ) പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതിയങ്ങാടിയിലെ കെ.എം അസ്മയാണു ഭാര്യ. മക്കള്‍: നസീമ, ഡോ. ഫിറോസ്, ഹസീന, സറീന. മരുമക്കള്‍: അബ്ദുല്‍സലാം (തലശ്ശേരി), നസീര്‍ (ബംഗളൂരു), സബ്രീന (തലശ്ശേരി), സുബൈര്‍ (തുറമുഖവകുപ്പ് എന്‍ജിനിയര്‍). സഹോദരങ്ങള്‍: ആലിക്കുട്ടി, മമ്മൂട്ടി, അബു, ഹംസക്കുട്ടി, സാലി, ഖദീജ, നബീസു, കുഞ്ഞാമി.
നൂറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."