ഈ വര്‍ഷം സഊദിയിലേക്ക് തീര്‍ഥാടകരെ അയക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി അവസരം നഷ്ടപ്പെട്ടത് 60,000 വിശ്വാസികള്‍ക്ക്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ് : ഈവര്‍ഷത്തെ ഹജ്ജിനായി ഇറാനിലെ വിശ്വാസികളെ സഊദിയിലേക്ക് അയക്കുകയില്ലെന്നു ഇറാന്‍ വ്യക്തമാക്കി. ഇതോടെ ഇറാനില്‍ ഹജ്ജിനായി കാത്തിരുന്ന 60,000 വിശ്വാസികള്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യാനാകില്ല. ഇറാന്‍ സാംസ്‌കാരിക മന്ത്രി അലി ജന്നതിയാണ് ഈ വര്‍ഷം ഇറാനികള്‍ക്ക് ഹജ്ജ് സാധ്യമല്ലെന്ന് പ്രഖ്യാപിച്ചത്. സഊദി ഹജ്ജ് ഉംറ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മൂന്നാം തവണയും റിയാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു ശേഷം ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ രാജ്യത്തെത്തി രണ്ടാം ദിവസമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. എന്നാല്‍ കാരണമന്തെന്നു വ്യക്തമാക്കിയിട്ടില്ല.
ഏറെനാളത്തെ തര്‍ക്കത്തിനൊടുവില്‍ ഇറാനുമായുള്ള സഊദിയുടെ ഹജ്ജ് കരാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ച സഊദി അറേബ്യ വിട്ടു പോകുകയായിരുന്നു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും അവസാനം ഇറാന്‍ പ്രതിനിധികള്‍ ഒപ്പ് വെക്കാതെ ഇറങ്ങി പോവുകയായിരുന്നു. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാനിലെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടമായെന്ന് ഉറപ്പായത്.
ഇറാന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതില്‍ ഇറാന്‍ ദൈവത്തോട് ഉത്തരം പറയേണ്ടിവരുമെന്ന് സഊദി തീര്‍ഥാടക മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹജ്ജ് തീര്‍ഥാടനത്തെ സഊദി രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ലെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മുസ്‌ലിമായ ഒരാളെയും തീര്‍ഥാടനം നടത്തുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്ന് സഊദി മന്ത്രിസഭ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന ശിയാ നേതാവിന്റെ വധശിക്ഷയോടനുബന്ധിച്ച് നടന്ന പ്രശ്‌നത്തില്‍ നയതന്ത്ര ബന്ധം മുറിഞ്ഞതിനെതുടര്‍ന്ന് എംബസി അടച്ചുപൂട്ടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും മുറിഞ്ഞു പോകുകയും ചെയ്തിരുന്നു. ഇറാന്റെ പുതിയ നിലപാട് വന്‍ പ്രത്യാഘാതങ്ങളായിരിക്കും ഭാവിയില്‍ വരുത്തി വെക്കുകയെന്നു ആശങ്കയുണ്ട്. വിശ്വാസികളുടെ പ്രാര്‍ഥനയെ തടയുന്ന ഇറാന്റെ കിരാത നടപടിക്കെതിരെ നേരത്തെ ലോകത്തെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."