കോയകുട്ടി മുസ്ലിയാര്; ജീവിത വിശുദ്ധി കൊണ്ട് വേറിട്ട് നിന്ന പണ്ഡിതന്
വെങ്ങപ്പള്ളി: ജീവിത വിശുദ്ധികൊണ്ട് വേറിട്ട് നിന്ന പണ്ഡിതനായിരുന്നു സമസ്ത പ്രസിഡന്റായിരുന്ന മര്‍ഹൂം കോയകുട്ടി മുസ്ലിയാരെന്നും സമൂഹത്തിന്റെ നേതൃ സ്ഥാനത്തിരിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെല്ലാം സമ്മേളിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും സമസ്ത കേന്ദ്രമുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്.
ആത്മീയ രംഗം ചൂഷണോപാധിയാക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം പണ്ഡിതരെ പിന്‍പറ്റാന്‍ സമൂഹം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ കോയകുട്ടി ഉസ്താദ് അനുസ്മരണ പ്രാര്‍ഥനാ സദസും പുതുതായി അഡ്മിഷന് ലഭിച്ച വിദ്യാര്‍ഥികളുടെ ക്ലാസുല്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷനായി.
പിണങ്ങോട് അബൂബക്കര്‍ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി, പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, ശംസുദ്ധീന്‍ റഹ്മാനി, പനന്തറ മുഹമ്മദ്, കെ.എ നാസര്‍ മൗലവി, റസാഖ് അണക്കായി, പി.സി ഇബ്രാഹീം ഹാജി, പി മുഹമ്മദ് ഹാജി, ഖാസിം ദാരിമി, അലി കാട്ടിക്കുളം, ജഅ്ഫര്‍ ഹൈത്തമി, ശിഹാബുദ്ധിന്‍ തങ്ങള്‍ പങ്കെടുത്തു. ഇബ്രാഹീം ഫൈസി പേരാല്‍ സ്വാഗതവും, എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."