HOME
DETAILS
MAL
സിജിയില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി അഡ്മിഷന്‍ സെമിനാര്‍ ഇന്ന് നടക്കും
backup
May 29 2016 | 18:05 PM
കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും പ്രിമിയര്‍ സര്‍വ്വകലാശാലയായ ഡല്‍ഹി സര്‍വ്വകലാശാലയിലേക്ക് ഈ വര്‍ഷത്തെ ബിരുദ, ബിരുദാനന്തര,പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ബിരുദ വിഷയങ്ങള്‍ പൂത്തിയാക്കുന്നവര്‍ക്ക് ക്യാംപസ് സെലക്ഷനിലൂടെ ഉന്നത കമ്പനികളിലെ പ്ലേസ്‌മെന്റിനും യൂനിവേഴ്‌സിറ്റി അവസരമൊരുക്കുന്നു. ഈ വര്‍ഷത്തെ അഡ്മിഷന്‍ സംബന്ധമായ വിരങ്ങള്‍ നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി സിജിയും, ഡല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഒരുക്കുന്ന സംയുക്ത സെമിനാര്‍ ഇന്ന് രാവിലെ 10ന് കല്‍പ്പറ്റ ഐ.ജി.സി ഹാളില്‍ നടക്കും. പ്ലസ്ടു, ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9717875470, 9497652418.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."