സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കാന്‍ നടപടി വേണമെന്ന് ആവശ്യം
മേപ്പാടി: കാട്ടുതീ ഭീഷണി കണക്കിലെടുത്ത് രണ്ട് മാസം മുമ്പ് താല്‍ക്കാലികമായി അടച്ചിട്ട സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കാന്‍ നടപടിയില്ല. ഫെബ്രുവരി എട്ടിനാണ് വനം വകുപ്പ് കേന്ദ്രം അടച്ചത്.
കാട്ടുതീക്ക് പുറമെ നീരൊഴുക്ക് കുറഞ്ഞതും അടച്ചിടാന്‍ കാരണമായി. എന്നാല്‍ കാട്ടുതീ ഭീഷണി കുറയുകയും വേനല്‍ മഴ ലഭിച്ചതോടെ നീരൊഴുക്ക് കൂടുകയും ചെയ്തിട്ടും വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാന്‍ നടപടിയില്ല. കേന്ദ്രം അടച്ചിടുന്നതിനാല്‍ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് വന്നു മടങ്ങി പോവുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ഇവിടേക്ക് കൂടുതലും എത്തുന്നത്.
മദ്ധ്യവേനല്‍ അവധിയായതിനാല്‍ നിരവധി മലയാളികളും എത്തുന്നുണ്ട്. ഇപ്പോള്‍ തുറക്കാന്‍ സാധിച്ചില്ലങ്കില്‍ മഴ ശക്തമാവുന്നതോടെ തീരെ തുറക്കാന്‍ പറ്റാത്ത സ്ഥിതിയാവും. വെള്ളചാട്ടം അടഞ്ഞ് കിടക്കുന്നതിനാല്‍ വന സംരക്ഷണ സമിതിയിലെ അംഗങ്ങള്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയായി.
വെള്ളച്ചാട്ടത്തിന് പുറമെ കാനന ഭംഗി ആസ്വദിക്കാന്‍ കൂടിയാണ് സഞ്ചാരികള്‍ എത്തുന്നത്. നീരൊഴുക്ക് കുറവാണന്ന ഒറ്റ കാരണത്താല്‍ സൂചിപ്പാറ അടച്ചിടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് കേന്ദ്രം ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ വനം വകുപ്പിന് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."