HOME
DETAILS

പനീര്‍ശെല്‍വമോ ശശികലയോ; തമിഴ്‌നാട്ടില്‍ സംഭവിക്കുന്നത്I 10 Points

  
backup
February 10 2017 | 16:02 PM

%e0%b4%aa%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%ae%e0%b5%8b-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%af%e0%b5%8b

തമിഴ്‌നാട്ടില്‍ നടക്കുന്നതിന്റെ 10 പോയിന്റുകള്‍


1. നല്ല വാര്‍ത്ത ഉടന്‍ വരുമെന്നാണ് ഒ പനീര്‍ശെല്‍വം പ്രതികരിച്ചത്. പാര്‍ട്ടിയെ കുടുംബവാഴ്ചയ്ക്ക് വിട്ടുകൊടുക്കില്ലെന്നും ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


2. അതിനിടെ പനീര്‍ശെല്‍വത്തെ പിന്തുണച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സുസ്ഥിര സര്‍ക്കാര്‍ ഉടന്‍ വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


3. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഡി.എം.കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 98 സീറ്റ് നേടിയിരുന്നു. ശശികലയ്‌ക്കൊപ്പമാണ് അധിക എം.എല്‍.എമാരെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ പനീര്‍ശെല്‍വത്തെ സ്റ്റാലിന്‍ സഹായിച്ചേക്കുമെന്നാണ് സൂചനകള്‍.


4. എന്നാല്‍ എം.എല്‍.എമാരുടെ ഭാഗത്തുനിന്ന് കൂടുതല്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ ഇന്ന് പനീര്‍ശെല്‍വത്തിന് ആയിട്ടില്ല. പാര്‍ട്ടിക്കുള്ള 134 എം.എല്‍.എമാരില്‍ അഞ്ചുപേരുടെ പിന്തുണ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടെ രാജ്യസഭാ എം.പി മധുസൂദനനും മൂന്ന് മുന്‍ മന്ത്രിമാരും മുന്‍ കേന്ദ്ര മന്ത്രിയുമുണ്ട്.


5. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണര്‍ റാവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 129 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ശശികല അറിയിച്ചിരുന്നു. എന്നാല്‍ പനീര്‍ശെല്‍വം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മേല്‍ ഗവര്‍ണര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.


6. പാര്‍ട്ടി എം.എല്‍.എമാരെ ശശികല തടവിലാക്കിയെന്നും വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച് നിര്‍ബന്ധപൂര്‍വ്വം പിന്തുണ വാങ്ങിച്ചുവെന്നുമാണ് പനീര്‍ശെല്‍വത്തിന്റെ ആരോപണം.


7. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. എം.എല്‍.എമാരുടെ പിന്തുണയ്ക്ക് തെളിവ് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാനത്തെ ഉന്നത പൊലിസ് സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.


8. തങ്ങള്‍ എല്ലാം നിയമപരമായി തന്നെയാണ് ചെയ്തിരിക്കുന്നതെന്നും എപ്പോഴും ചിന്നമ്മയ്‌ക്കൊപ്പമായിരിക്കുമെന്നുമാണ് പാര്‍ട്ടി വക്താവ് സി.കെ സരസ്വതി ഇന്നു പറഞ്ഞത്.


9. പനീര്‍ശെല്‍വമാണ് പാര്‍ട്ടിയെ ഭിന്നിപ്പിച്ചതെന്നും അധികാരത്തിലേറാന്‍ എതിരാളികളായ ഡി.എം.കെയെ കൂട്ടുപിടിക്കുകയാണെന്നും സരസ്വതി ആരോപിച്ചു.


10. പാര്‍ട്ടിയുടെയും എം.എല്‍.എമാരുടെയും വലിയ പിന്തുണ തന്നെ ശശികലയ്‌ക്കൊപ്പമാണെങ്കിലും ജനങ്ങള്‍ അധികവും പനീര്‍ശെല്‍വത്തിനൊപ്പമാണ്. ജയലളിതയുടെ സമയത്ത് രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും പനീര്‍ശെല്‍വമെന്നുള്ള നിലക്കാണത്.



 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  2 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  2 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  2 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago