മതമേലധ്യക്ഷന്മാര് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല: മാര്‍ ആലഞ്ചേരി
ചങ്ങനാശ്ശേരി: മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും രാഷ്ട്രീയകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതു ശരിയല്ലെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെന്റ്. ഗിറ്റ്സ് എന്‍ജിനീയറിങ് കോളജ്, സെന്റ്. ഗിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, സെന്റ്. ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് എന്നിവ സംയുക്തമായി നടത്തിയ രണ്ടാമത് പരിശുദ്ധ പരുമല തിരുമേനി സ്മാരക പ്രഭാഷണം 'വിദ്യാഭ്യാസവും ആത്മീയതയും' എന്ന വിഷയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സെന്റ്. ഗിറ്റ്സ് ഡയറക്ടര്‍ തോമസ് ടി. ജോണ്‍ ചടങ്ങില്‍ അധ്യക്ഷനായി. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ലഫ്. കേണല്‍ ജോണ്‍ ജേക്കബ്, സെന്റ്. ഗിറ്റ്സ് എന്‍ജിനീയറിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. കോശി വര്‍ഗീസ്, ഡോ. റോജി ജോര്‍ജ്, മിനി പുന്നൂസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."