HOME
DETAILS
MAL
റദ്ദുചെയ്ത ടിക്കറ്റുമായി അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് കടന്ന സഊദി പൗരന് പിടിയിലായി
backup
January 21 2018 | 02:01 AM
നെടുമ്പാശ്ശേരി: റദ്ദുചെയ്ത ടിക്കറ്റുമായി അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് കടന്ന സഊദി പൗരന് അല്‍ ഖലീഫ ഷെയ്ക് ഹസന് (45) സി.ഐ.എസ്.എഫിന്റെ പിടിയിലായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബാംഗങ്ങളോടൊപ്പമാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ഭാര്യയും മക്കളും അടങ്ങുന്ന ആറംഗ സംഘം കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ ദമാമിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെ തന്റെ മറ്റൊരു ബന്ധു ബംഗളൂരില്‍ ചികിത്സയ്ക്ക് വരുന്നതറിഞ്ഞ് ഷെയ്ക് ഹസന് തന്റെ ദമാമിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്ത് ബംഗളൂരുവിലേക്ക് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങളെ ദമാമിലേക്ക് യാത്രയാക്കാന്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തിയ ഷെയ്ക് ഹസന് കാന്‍സല്‍ ചെയ്ത ടിക്കറ്റില്‍ അകത്ത് പ്രവേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."