HOME
DETAILS

ഇന്ത്യയില്‍ സസ്യഗവേഷണം; പ്രമുഖ വിദേശ ശാസ്ത്രജ്ഞര്‍ രാജിവ് ഗാന്ധി സെന്ററുമായി സഹകരിക്കും

  
backup
February 10 2017 | 19:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%af%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82

തിരുവനന്തപുരം: ഇന്ത്യയിലെ തദ്ദേശീയ സസ്യങ്ങളുടെ ജനിതക സ്വഭാവങ്ങള്‍ കൂടുതല്‍ മനസിലാക്കാനും വിള ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രമുഖ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി (ആര്‍.ജി.സി.ബി) സഹകരിക്കാന്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ സന്നദ്ധത പ്രകടിപ്പിച്ചു. യൂറോപ്യന്‍ മോളിക്യുലാര്‍ ബയോളജി ഓര്‍ഗനൈസേഷന്‍ (ഇ.എം.ബി.ഒ) ആര്‍.ജി.സി.ബിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിനായി കാനഡ, ബെല്‍ജിയം, ജര്‍മ്മനി, ഇസ്രാഈല്‍, സ്‌പെയിന്‍, ഓസ്‌ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നായി എത്തിയ മോളിക്യുലാര്‍ സസ്യ ജൈവശാസ്ത്രജ്ഞരാണ് ഇതിനു തയാറായത്. തങ്ങള്‍ നടത്തുന്ന പഠനങ്ങളിലൂടെ ലഭിക്കുന്ന കണ്ടെത്തലുകള്‍ പങ്കുവയ്ക്കാനും ഇവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ കണ്ടുവരുന്ന സുഗന്ധ വ്യഞ്ജന സസ്യങ്ങളിലേക്ക് തന്റെ ഗവേഷണം വ്യാപിപ്പിക്കുന്നതിന് ജര്‍മ്മനിയിലെ മാക്‌സ് പ്ലാന്റ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും നാട്ടുവൈദ്യത്തില്‍ തല്‍പരനുമായ ഡോ. തകയുകി ടോഹ്‌ഗേ സന്നദ്ധത പ്രകടിപ്പിച്ചു.
വര്‍ഗസങ്കരം നടത്തുന്നതിനും രോഗപ്രതിരോധശേഷിയുള്ളതും സുസ്ഥിരതയുള്ളതുമായ വിളകള്‍ വികസിപ്പിക്കുന്നതിനും സഹായകരമാകുന്ന കോംപൗണ്ടുകള്‍ കണ്ടെത്തുന്നതിനായി തക്കാളി, ചോളം, ഉരുളക്കിഴങ്ങ്, ബീന്‍സ് തുടങ്ങിയ വിളകളില്‍ പരീക്ഷണപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ ഇഞ്ചി, കുരുമുളക് തുടങ്ങിയ വിളകളിലേക്കും വ്യാപിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും ഡോ. തകയുകി പറഞ്ഞു.
ഇന്ത്യയില്‍ സോയാ ബീന്‍ കൃഷിക്ക് നല്ല സാധ്യതയാണുള്ളതെന്ന് മിസൗറി സര്‍വകലാശാലയില്‍ പഠനം നടത്തുന്ന പ്രൊഫ. ബാബു വലിയോടന്‍ പറഞ്ഞു. പ്രോട്ടീന്‍ സമ്പുഷ്ടമായ സോയാബീന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും, പ്രമേഹം പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
സോയാബീന്‍ മണ്ണില്‍ നൈട്രജന്‍ ഉറപ്പിച്ചുനിര്‍ത്തുകവഴി നൈട്രജന്‍ വളങ്ങളുടെ ആവശ്യകത കുറയ്ക്കുന്നു.
പരമാവധി വിളവ് ലഭിക്കുന്നതിനായി കൂടുതല്‍ ജനിതക ക്രമീകരണത്തിനുള്ള ഗവേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.ജി.സി.ബി നിലവില്‍തന്നെ വിവിധ ഇനം സസ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തുകയാണെന്ന് ശാസ്ത്രജ്ഞ ഇ.വി സോണിയ പറഞ്ഞു.
നമ്മുടെ പരമ്പരാഗത സസ്യ ഇനങ്ങളായ ഇഞ്ചി, കുരുമുളക് മുതലായവയ്ക്ക് മൂല്യവര്‍ദ്ധന സൃഷ്ടിക്കുന്നതിനുള്ള അറിവ് നല്‍കാന്‍ കഴിയുന്ന വിദേശ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  2 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  2 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  2 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  2 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  2 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  2 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago