HOME
DETAILS
MAL
അണക്കെട്ട് സുരക്ഷ; അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത്
backup
January 21 2018 | 02:01 AM
തിരുവനന്തപുരം: ഈ വര്‍ഷത്തെ അണക്കെട്ട് സുരക്ഷാ അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് നടക്കും. ഈ മാസം 23, 24 തിയതികളിലായി കോവളം ലീല ഹോട്ടലിലാണ് സമ്മേളനം. ലോകബാങ്ക് സഹായത്തോടെ ഡാം സേഫ്റ്റി റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് (ഡ്രിപ്) നടപ്പാക്കുന്ന കേരളം ഉള്‍പ്പെടെയുള്ള ഏഴുസംസ്ഥാനങ്ങളുടെ പ്രതിനിധികളും, 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും, ലോകബാങ്ക് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്രജല കമ്മിഷന്, ജലവിഭവ, വൈദ്യുതി വകുപ്പുകള്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കോഴിക്കോട്), കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."