HOME
DETAILS
MAL
രണ്ട് മാവോവാദികള്‍ കീഴടങ്ങി
backup
January 21 2018 | 02:01 AM
റായ്പൂര്‍: ദന്തേ വാദ ജില്ലയില്‍ രണ്ട് മാവോ വാദികള്‍ പൊലിസിന് മുന്‍പാകെ കീഴടങ്ങി. നിരവധി ആയുധങ്ങളും ഇവര്‍ പൊലിസിന് മുന്‍പാകെ നല്‍കിയിട്ടുണ്ട്. നെല്ലിറാം കാശ്യപ്, മുന്ന ഇസ്ത എന്നിവരാണ് കീഴടങ്ങിയത്. തോക്കുകള്‍, ബോംബ്, സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, മാവോവാദി സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മാവോവാദി ആശയങ്ങള്‍ കാലഹരണപ്പെട്ടുവെന്നും ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങളില്‍ നിരാശയുണ്ടെന്നും വ്യക്തമാക്കിയാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് പൊലിസ് പറയുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."