HOME
DETAILS
MAL
'ഗവര്‍ണര്‍ സി.പി.എമ്മിനെ മാത്രം ഉപദേശിക്കരുത്'
backup
January 22 2018 | 02:01 AM
കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം ഒരുപാര്‍ട്ടിയെ മാത്രം ഉപദേശിക്കരുതെന്നു രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്. അക്രമരാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്.
ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് കേരളത്തിലെ അക്രമ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ അക്രമ രാഷ്ട്രീയം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന ഗവര്‍ണറുടെ പ്രതികരണത്തിനു മറുപടിയായാണു ഗുലാം നബിയുടെ പ്രസ്താവന. സംസ്ഥാനത്ത് യു.ഡി.എഫ് തകര്‍ന്നിട്ടില്ലെന്നും ചെറിയ പാര്‍ട്ടികള്‍ മുന്നണി വിട്ടത് സി.പി.എമ്മും ബി.ജെ.പിയും ആഘോഷിക്കേണ്ടെന്നും ഗുലാം നബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."