'എനിക്കു വേണ്ടി പ്രാര്‍ഥിക്കണം, ഞാന്‍ മരിക്കാന്‍ പോകുന്നു'
കാബൂള്‍: 'എനിക്കു വേണ്ടി പ്രാര്‍ഥിക്കണം. ഞാന്‍ മരിക്കാന്‍ പോകുകയാണ് '-കാബൂളിലെ ടെലികോം റീജ്യനല്‍ ഡയരക്ടര്‍ അസീസ് ത്വയ്യിബ് ശനിയാഴ്ച രാത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. നാലു ഭീകരര്‍ ചേര്‍ന്ന് നഗരത്തിലെ അന്താരാഷ്ട്ര ഹോട്ടലില്‍ ആക്രമണം നടത്തുമ്പോള്‍ അസീസും അകത്തുണ്ടായിരുന്നു. അക്രമികള്‍ തോക്കുമായെത്തുന്ന ദൃശ്യങ്ങള്‍ നേര്‍കണ്ണു കൊണ്ട് കണ്ടാണ് അദ്ദേഹം ഭയചകിതനായി പോസ്റ്റിട്ടത്.
ഹോട്ടല്‍ റെസ്റ്റൊറന്റില്‍ ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഭീകരര്‍ അകത്തെത്തി നിറയൊഴിക്കാന്‍ തുടങ്ങിയത്. ഇതോടെ ജനങ്ങള്‍ പലവഴിയും ചിതറിയോടി. അക്രമികളെ കണ്ട ത്വയ്യിബ് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ ഏറെ നേരം ഒളിച്ചിരുന്നു. പിന്നീട് കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടെ രക്ഷപ്പെടുകയായിരുന്നു.
വിദേശികള്‍ ഉള്‍പ്പെടേയുള്ള നിരവധി അതിഥികള്‍ ഹോട്ടല്‍ മുറികളിലെ പുതപ്പും വിരിപ്പുമെല്ലാം കെട്ടി പിന്‍ഭാഗത്തെ ബാല്കണിയിലൂടെ രക്ഷപ്പെടുകയായിരുന്നു ചെയ്തത്. ആറുനില കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് ജീവനും കൊണ്ട് എടുത്തു ചാടിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."