'കാന്തപുരം എതിര്‍ത്തു; പക്ഷേ, ഒന്നും സംഭവിച്ചില്ല'
കോഴിക്കോട്: കാന്തപുരം വിഭാഗം ഇത്തവണ ശക്തമായി യു.ഡി.എഫിനെ എതിര്‍ത്തെന്നും അവരുടെ പിന്തുണ മഞ്ചേശ്വരത്തു ബി.ജെ.പിക്കായിരുന്നുവെന്നും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. കോഴിക്കോട്ട് പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എതിര് സമീപനം സ്വീകരിച്ചെങ്കിലും അവരുടെ എതിര്‍പ്പിന്റെ ഫലമായി ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം വിഭാഗത്തിനെതിരേ ശക്തമായ വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പരസ്യമായി രംഗത്തുവന്ന കാന്തപുരം വിഭാഗത്തോടു സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു പാര്‍ട്ടി കൃത്യമായ നിലപാടു സ്വീകരിക്കണമെന്നു പല ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടു. മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ട് ബി.ജെ.പി ക്കു നല്‍കിയതായി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളാണ് യോഗത്തില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."