HOME
DETAILS
MAL
രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി
backup
January 22 2018 | 03:01 AM
കണ്ണൂര്‍: അടുത്ത രണ്ടുവര്‍ഷത്തിനകം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ഇനിയും പട്ടയം നല്കാന് സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. 82 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുള്ള ഏക സംസ്ഥാനമാണ് കേരളം.
അതേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്ന ചെറിയ ശതമാനമെങ്കിലും കേരളത്തിലുണ്ട്. അവരെ കണ്ടെത്തി ആ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."