HOME
DETAILS

പുതുച്ചേരി കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ തകരുമോ?; എട്ട് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി

  
backup
January 22, 2018 | 4:21 PM

bjp-to-petition-election-commission-to-disqualify-eight-congress-dmk-mlas

പുതുച്ചേരി: പുതുച്ചേരി സര്‍ക്കാരിലെ എട്ട് കോണ്‍ഗ്രസ്- ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ബി.ജെ.പി. ഡല്‍ഹിയില്‍ 20 എ.എ.പി എം.എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ നീക്കം.

ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും രണ്ട് ഡി.എം.കെ എം.എല്‍.എമാര്‍ക്കും എതിരെയാണ് ബി.ജെ.പി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരേസമയം പുതുച്ചേരി സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി ബോഡികളുടെ ചെയര്‍മാന്‍ സ്ഥാനവും ഇവര്‍ അലങ്കരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് പോവുന്നത്.

ഒരു കോണ്‍ഗ്രസ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി കൂടിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. സര്‍ക്കാരിന്റെ പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി നാരായണ സ്വാമി എം.എല്‍.എമാരെ ചെയര്‍മാന്‍മാരായി നിയമിച്ചിരിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

നേരത്തെ, പുതുച്ചേരി സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. 2016 ല്‍ അധികാരത്തിലേറിയതു മുതല്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും സര്‍ക്കാരും തമ്മില്‍ നിരന്തരം തര്‍ക്കത്തിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a month ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a month ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a month ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a month ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a month ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a month ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  a month ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  a month ago