
2019 അവസാനത്തോടെ ജറൂസലമിലേക്ക് എംബസി മാറ്റും: മൈക് പെന്‍സ്
ജറൂസലം: ജോര്‍ദാന്‍ രാജാവ് പ്രതിഷേധമറിയിച്ചു
തെല്‍അവീവ്: 2019 അവസാനത്തോടെ അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്കു മാറ്റുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. ഇന്നലെ ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടത്തിയ പ്രഭാഷണത്തിലാണ് പെന്‍സ് ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പെന്‍സ് ഇസ്‌റാഈലിലെത്തിയത്. ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിനു പിറകെ ഒരു പ്രമുഖ യു.എസ് നേതാവ് നടത്തുന്ന ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനമാണിത്.
പെന്‍സിന്റെ പ്രസംഗം തടയാന്‍ അറബ് എം.പിമാര്‍ ശ്രമിച്ചു. വിവാദ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചായിരുന്നു ജനപ്രതിനിധികളുടെ നീക്കം. 'ജറൂസലം ഫലസ്തീന്റെ തലസ്ഥാനമാണ് ' എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് എം.പിമാര്‍ സഭയിലെത്തിയത്.
'ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമാണ്. യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്കു മാറ്റാനുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കാന്‍ പ്രസിഡന്റ് ട്രംപ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചകളില്‍ തന്നെ മുന്നോട്ടുള്ള പദ്ധതികളുടെ കാര്യത്തില്‍ അന്തിമരൂപമാകും. ഈ വര്‍ഷം അവസാനിക്കും മുന്‍പുതന്നെ എംബസി ജറൂസലമില്‍ തുറക്കും'-പെന്‍സ് പ്രഭാഷണത്തില്‍ വ്യക്തമാക്കി.
മേഖലയിലെ സമാധാന പ്രക്രിയയില്‍ മധ്യസ്ഥ റോള്‍ വഹിക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെങ്കില്‍ അതു നീതിയുക്തവും അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിക്കുന്നതുമാകണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പെന്‍സിന്റെ പ്രഭാഷണത്തോടു പ്രതികരിച്ചു.
അതിനിടെ, ജറൂസലം പ്രഖ്യാപനത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പെന്‍സിനോട് പ്രതിഷേധം നേരിട്ട് അറിയിച്ചു. ഈജിപ്തില്‍നിന്ന് ശനിയാഴ്ച മൈക്ക് പെന്‍സ് ജോര്‍ദാനിലെ അമ്മാനിലെത്തിയിരുന്നു. ഇവിടെനിന്നാണ് ഇസ്‌റാഈലിലേക്കു തിരിച്ചത്. 'ജറൂസലം ജൂതരെ പോലെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. മേഖലയില്‍ സമാധാനമുണ്ടാകേണ്ടത് അത്യാവശ്യമാണ്. അമേരിക്ക പുതുതായെടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണ് '-അബ്ദുല്ല രാജാവ് കൂടിക്കാഴ്ചയില്‍ പെന്‍സിനോട് വ്യക്തമാക്കി.
നേരത്തെ, കെയ്‌റോയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും വിഷയത്തില്‍ പെന്‍സിനോട് പ്രതിഷേധം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 7 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 8 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 8 hours ago
ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 8 hours ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 8 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 8 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 8 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 hours ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala
• 9 hours ago
കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ
Kerala
• 10 hours ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 10 hours ago
'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 11 hours ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 12 hours ago
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 13 hours ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 13 hours ago
ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• 14 hours ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 14 hours ago
എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി
Kerala
• 12 hours ago
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 12 hours ago
ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 13 hours ago