കമ്പനികളുടെ പ്രതിസന്ധി : എന്‍ജിനീയര്‍ മേഖലയില്‍ നിന്ന് 22500 വിദേശികള്‍ കൊഴിഞ്ഞു പോയി
ജിദ്ദ: കമ്പനികളുടെ പ്രതിസന്ധി കാരണം സഊദിയില്‍ നിന്ന് 22,500 വിദേശ എന്‍ജിനീയര്‍മാര്‍ കഴിഞ്ഞ വര്‍ഷം എന്‍ജിനീയറിംഗ് മേഖലയില്‍ നിന്ന് പുറത്തുപോയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കമ്പനികള്‍ പ്രതിസന്ധിയിലായതും സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് നടപ്പാക്കിയ പുതിയ വ്യവസ്ഥകളും വിദേശ എന്‍ജിനീയര്‍മാരുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയ കാരണങ്ങളാണ്.
സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത 2,09,892 എന്‍ജിനീയര്‍മാരാണുള്ളത്. ഇവരില്‍ 90.7 ശതമാനവും വിദേശികളാണ്.
രാജ്യത്ത് 1,90,392 വിദേശ എന്‍ജിനീയര്‍മാരുണ്ട്. സഊദി എന്‍ജിനീയര്‍മാര്‍ 19,500 ആണ്. സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ അംഗീകാരമുള്ള 3,233 എന്‍ജിനീയറിംഗ് ഓഫീസുകളും കമ്പനികളും രാജ്യത്തുണ്ട്.
വിദേശ എന്‍ജിനീയര്‍മാരില്‍ 79 ശതമാനവും സിവില്‍, ആര്‍ക്കിടെക്ട്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരാണ്. 70,323 സിവില്‍ എന്‍ജിനീയര്‍മാരും 40,642 മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരും 39,911 ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരും 17,650 ആര്‍ക്കിടെക്ട് എന്‍ജിനീയര്‍മാരും വിദേശികളുടെ കൂട്ടത്തിലുണ്ട്.
സഊദി എന്‍ജിനീയര്‍മാരില്‍ 76 ശതമാനവും സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ആര്‍ക്കിടെക്ട് എന്‍ജിനീയര്‍മാരാണ്. ഈ വിഭാഗങ്ങളില്‍ പെട്ട 13,794 സഊദി എന്‍ജിനീയര്‍മാരുണ്ട്. സിവില്‍ എന്‍ജിനീയര്‍മാരായി 3,999 സഊദികളും മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായി 3,336 സഊദികളും ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരായി 3,054 സഊദികളും ആര്‍ക്കിടെക്ടുമാരായി 3,405 എന്‍ജിനീയര്‍മാരും സേവനമനുഷ്ഠിക്കുന്നു. സഊദിയിലെ വിദേശ എന്‍ജിനീയര്‍മാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഈജിപ്തുകാരാണ്. വിദേശ എന്‍ജിനീയര്‍മാരില്‍ 37 ശതമാനവും ഈജിപ്തുകാരാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്നുള്ള 26,693 എന്‍ജിനീയര്‍മാര്‍ സഊദിയിലുണ്ട്. വിദേശ എന്‍ജിനീയര്‍മാരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ പതിമൂന്നു ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."