ഉപരോധസമരം നടത്തി
പറമ്പിക്കുളം: വെള്ളം മൂലത്തറ എരിയിലെത്തിച്ച് ചിറ്റൂര്‍ പുഴയിലേക്ക് ഒഴുക്കിവിടാതെ കുടിവെള്ള പദ്ധതി കേന്ദ്രമായ മീങ്കര ഡാമിലെത്തിച്ച് അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനെ പരിഹാരം കാണണമെണ് ആവശ്യപ്പെട് ബി.ഡി.ജെ.എസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ പുഴ എക്സികുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഉപരോധസമരം നടത്തി. ഫെബ്രുവരി 20 മുതല്‍ മീങ്കര ഡാമിലേക്ക് പറമ്പിക്കുളംആളിയാര്‍ വെള്ളം എത്തിക്കാമെന്ന് എക്സികുട്ടീവ് എന്‍ജിനീയര്‍ ഉറപ്പു നല്‍കിയതായി ബി.ഡി.ജെ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. അനുരാഗ് പറഞ്ഞു.
കെ.സി. മുരളീധരന്, ആര്. അരവിന്ദാക്ഷന്, ദിവാകരന്, എ. ശശീവന്‍, കുട്ടികൃഷ്ണന്, സുരേഷ് നേതൃത്വം നല്കി. വെള്ളം ലഭിക്കാതെ വന്നാല്‍ അനിശ്ചിതകാല സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."