HOME
DETAILS
MAL
നഴ്സുമാരുമായി ഫെബ്രുവരി ഒന്നിന് ചര്‍ച്ച
backup
January 23 2018 | 19:01 PM
തിരുവനന്തപുരം: അടുത്തമാസം ഒന്നിന് നഴ്സുമാരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍. തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും ചര്‍ച്ച. സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന നഴ്സുമാരുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം പണിമുടക്ക് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."