ബ്ലേഡ് മാഫിയക്കെതിരേ നടപടി: പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി
തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍കുടുങ്ങി പൊലിസ് ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ ഇറക്കി.
വട്ടിപ്പലിശക്കാരുടെ ഗുണ്ടകള്‍ പൊലിസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ ഇറക്കിയത്. കൊല്ലം ഈസ്റ്റ് എസ്.ഐ ആയിരുന്ന ഗോപകുമാറിനെയും സഹ ഉദ്യോഗസ്ഥരായ ജോസ് പ്രകാശ്, അലന്‍ബാബു എന്നിവരെ വാഹനാപകടമുണ്ടാക്കി കൊല്ലുമെന്നാണ് ഭീഷണി.
ഓപറേഷന്‍ കുബേരയുടെ ഭാഗമായി മൂന്നുവര്‍ഷം മുന്‍പ് കൊല്ലത്തെ ജനകല്യാണ്‍, സത്യന്‍ ബാങ്കേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പിടികൂടി.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശശീന്ദ്രബാബുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായിരുന്നു ഇവ. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കൊള്ളപ്പലിശയ്ക്ക് പണം നല്‍കിയതിന്റെ രേഖകളും പൊലിസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പൊലിസ് ശശീന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും അറസ്റ്റിലായ മറ്റുള്ളവരും ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഉദ്യോഗസ്ഥരെ വധിക്കുമെന്ന ഭീഷണി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."