ചന്ദ്രന്റെ മൂന്നിരട്ടി സൗന്ദ്യര്യപ്രദര്‍ശനവുമായി 'സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍' 31ന്
നൂറ്റിയമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ എന്ന പ്രത്യേക ബഹിരാകാശ വിസ്മയം കാണാന്‍ ലോകം ഒന്നാകെ കാത്തിരിക്കുകയാണ്. ചാന്ദ്ര സൗന്ദര്യം മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചുക്കൊണ്ടുള്ള ഈ വിസ്മയം ജനുവരി 31 ന് പ്രത്യക്ഷപ്പെടുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു.
അന്നേദിവസം ചന്ദ്രന്‍ അതിന്റെ രൂപഭാവത്തിന്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകാശ നിരീക്ഷകര്‍ക്ക് ഇതൊരു അപൂര്‍വ കാഴ്ച തന്നെയായിരിക്കും. 150 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ചന്ദ്രന്‍ നേരിയ രീതിയില്‍ ആദ്യം തിളങ്ങുകയും പിന്നീട് 'ബ്ലൂ ബ്ലഡ് മൂണായി' മാറുകയുമാണ് ചെയ്യുന്നതെന്ന് ആര്‍.ടി.കോം റിപ്പോര്‍ട്ട് ചെയ്തു. ഒരേസമയം തന്നെ ഒന്നിലേറെ ബഹിരാകാശ പ്രതിഭാസങ്ങള്‍ (സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍) ദ്യശ്യമാകുന്നുവെന്നാണ് പ്രത്യേകത.
ചന്ദന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമ്പോഴാണ് സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുന്നത്. ഓരോ 2.7 വര്‍ഷങ്ങളില്‍ ഒരിക്കല്‍, മാസത്തില്‍ രണ്ടു പ്രാവശ്യം ചന്ദ്രന്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെടുമ്പോഴാണ് ബ്ലൂ മൂണ്‍ ആവുന്നത്.
2018 ജനുവരി 1, 2 തിയ്യതികളില്‍ ഒരു മുഴുവന്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് ജനുവരി 31 - നോ, ഫ്രെബ്രുവരി ഒന്നിനോ ഒരു സൂപ്പര്‍മുണും, ബ്ലൂ മൂണും പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 31 ന് വൈകുന്നേരം 6.21 മുതല്‍ 7.37 വരെ ഈ ദ്യശ്യം കാണാന്‍ സാധിക്കും. വടക്കന്‍അമേരിക്ക, അലാസ്‌ക, ഹവായ തുടങ്ങിയ പ്രദേശങ്ങളിലും കൂടാതെ ഈജിപ്ത്, കിഴക്കന്‍ റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഏഷ്യ, കിഴക്കന്‍ ഏഷ്യ, എന്നിവിടങ്ങളിലും ഇത് കാണാനാവും. ഏകദേശം 76 മിനുട്ടോളം ദൈര്‍ഘ്യമുണ്ടാകുമെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."