ഹജ്ജ്: നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു, ആദ്യ ഘഡു 31നകം അടയ്ക്കണം
ന്യൂഡല്‍ഹി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് നറുക്കെടുപ്പ് നടത്തിയത്.
ഈ വര്‍ഷം കേരളത്തിന് 10,981 പേരുടെ ക്വാട്ടയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 70 വയസ്സുള്ള അപേക്ഷകരുള്‍പ്പെടുന്ന എ വിഭാഗത്തിലെ 1270 പേരെയും സ്ത്രീകളുടെ വിഭാഗത്തിലെ 1124 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തു. ലിസ്റ്റ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യഗഡു 31 നകം അടയ്ക്കണം
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യഗഡുവായ 81,000 രൂപ ഈ മാസം 31നകം അടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട ചെലാനില്‍ ആണ് പണമടയ്‌ക്കേണ്ടത്. പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറ ത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (രജിസ്റ്റേര്‍ഡ് എം.ബി.ബി.എസ് ഡോക്ടറില്‍നിന്നുള്ളത്), ഒറിജിനല്‍ പാസ്‌പോര്‍ട്ട്(സമര്‍പ്പിക്കാത്തവര്‍), വെള്ള പശ്ചാലത്തിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഈ മാസം 31നകം സമര്‍പ്പിക്കണം. പ്രവാസികളായ ഹജ്ജ് തീര്‍ഥാടകര്‍ പാസ്‌പോര്‍ട്ട് ഏപ്രില്‍ 15നകം സമര്‍പ്പിച്ചാല്‍ മതി. അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഹജ്ജ് തീര്‍ഥാടകര്‍ സംശയദൂരീകരണത്തിന് ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടണം. ഇവരുടെ പേരും മൊബൈല്‍ നമ്പറും. എം.മുഹമ്മദ് യൂസഫ് തിരുവനന്തപുരം(9895648856), അബ്ദുല്‍ സമദ് കൊല്ലം(9447970389), എം.നാസര്‍ പത്തനംതിട്ട(9497661510), സിയാദ് ആലപ്പുഴ(9446010222), കമറുദ്ദീന്‍ പി.എ കോട്ടയം(9447507956), അബ്ദുല്‍ റസാഖ് ഇടുക്കി(9447529191), ഇ.കെ.കുഞ്ഞിമുഹമ്മദ്(എറണാകുളം 9048071116), കെ.കെ.ഹബീബ് തൃശൂര്‍(9446062928), കെ.മുബാറക്ക് പാലക്കാട്(9846403786), കണ്ണിയന്‍ മുഹമ്മദ് അലി മലപ്പുറം(9496365285), ഷാനവാസ് കുറുമ്പൊയില്‍ കോഴിക്കോട്(9847857654), എം.കെ.മുസ്തഫ ഹാജി വയനാട്(9447345377), സി.കെ.സുബൈര്‍ ഹാജി കണ്ണൂര്‍(9447282674), എം.പി.സൈനുദ്ദീന്‍ കാസര്‍കോട്(9446640644).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."