കെട്ടിടനികുതി ഇനി ഓണ്‍ലൈനില്‍
മലപ്പുറം: സംസ്ഥാനത്തു കെട്ടിടനികുതി ഓണ്‍ലൈനായി അടക്കുന്ന ആദ്യ ജില്ലയായി മലപ്പുറം മാറി. പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ഇതോടെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലെയും കെട്ടിടനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ കയറി പൊതുജനങ്ങള്‍ക്ക് നേരിട്ടടക്കാം.
ഇതിനു പുറമേ പഞ്ചായത്തുകളുടെ ബോര്‍ഡ് തീരുമാനങ്ങള്‍ വെബസൈറ്റില്നിന്നു പൊതുജനങ്ങള്‍ക്ക് അറിയാവുന്ന സകര്മകയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ജനങ്ങളും പഞ്ചായത്തുമുള്ള ജില്ല കൈവരിച്ച നേട്ടത്തില്‍ ഉദ്യോഗസ്ഥരേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരേയും മന്ത്രി അഭിനന്ദിച്ചു. 105,4639 കെട്ടിടങ്ങളാണ് ജില്ലയിലുള്ളത്. 38 കോടിയോളം രൂപയാണ് നികുതിയിനത്തില്‍ പിരിക്കേണ്ടത്.
പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ഡിസംബര്‍ മാസത്തെ പദ്ധതിച്ചെലവില്‍ ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എ.കെ നാസര്‍, എ.ഡി.എം പി. സെയ്യിദലി, ഡി.ഡി.പി കെ. മുരളീധരന്, എസ്.ബി.ടി അസിസ്റ്റന്റ് മാനേജര്‍ തമ്പിപോള്‍, ഐ.കെ.എം ജില്ലാ കോഡിനേറ്റര്‍ രാജന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി സത്യന് തിരുമംഗലത്ത്, വി. നൗഷാദ് അലി, നവാസ്, സി.പി രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."