HOME
DETAILS

നയപ്രഖ്യാപന പ്രസംഗ വിവാദം: പ്രത്യേക പ്രമേയം അവതരിപ്പിച്ചേക്കില്ല

  
backup
January 25 2018 | 01:01 AM

%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6


തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില വരികള്‍ വായിക്കാതെവിട്ട സംഭവത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചേക്കില്ല. നയപ്രഖ്യാപനം സഭയില്‍വച്ചതോടെ ഔദ്യോഗിക രേഖയായി എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ നിലപാടറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇന്നു മുതല്‍ മൂന്നുദിവസമാണ് സഭയില്‍ നയപ്രഖ്യാപനത്തിലുള്ള ചര്‍ച്ച നടക്കുക. വായിക്കാത്ത ഭാഗം സഭാരേഖയില്‍നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉപനേതാവ് എം.കെ മുനീറും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്തു നല്‍കിയിട്ടുണ്ട്.
നയപ്രഖ്യാപന പ്രസംഗം സഭയുടെ മേശപ്പുറത്ത് വച്ചതോടെ ഔദ്യോഗിക രേഖയായെന്നും ഗവര്‍ണര്‍ പ്രസംഗിച്ചപ്പോള്‍ ചില വരികള്‍ വിട്ടുപോയതിനാല്‍ പ്രശ്‌നമില്ലെന്നുമാണ് സര്‍ക്കാരിന്റെയും സ്പീക്കറുടെ ഓഫിസിന്റെയും വിശദീകരണം. മുഴുവന്‍ പ്രസംഗവും നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗം സഭാരേഖയില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രതിപക്ഷം ഇന്ന് ഇക്കാര്യം ഉന്നയിച്ചാല്‍ സ്പീക്കര്‍ അതിന്‍മേല്‍ റൂളിങ് നടത്തും. എന്നാല്‍, ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് നന്ദിപ്രമേയ ചര്‍ച്ച നടത്തേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  24 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago