ജില്ലയില്‍ 4.50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിരമരുന്ന് വിതരണം ചെയ്തു
ആലപ്പുഴ: ജില്ലയിലെ 4,50,862 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിരമരുന്ന് നല്‍കി. ഒന്നു മുതല്‍ 19 വയസുവരെയുള്ളവര്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിയത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡെ-കെയര്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഗുളിക വിതരണം ചെയ്തത്. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി. മനോജ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, ഡോ. റ്റി.എസ്. സിദ്ധാര്‍ഥന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുഷ്പകുമാരി, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ സി.ഡി. ആസാദ്, ജില്ലാ ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ ടി.വി. മിനിമോള്‍, പ്രിന്‍സിപ്പല്‍ മേഴ്‌സി കുഞ്ചാണ്ടി, ഹെഡ്മിസ്ട്രസ് വി.ആര്‍. ഷൈല, എസ്.എം.സി. ചെയര്‍മാന്‍ പി.യു. ശാന്താറാം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ വിരമരുന്ന് കഴിക്കാത്തവര്‍ക്ക് ഫെബ്രുവരി 15ന് മരുന്ന് വിതരണം ചെയ്യും.
പൂച്ചാക്കല്‍:തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വടുതല ജമാഅത്ത് സ്‌കൂളില്‍ ദേശീയ വിരവിമുക്തി ദിനം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ശെല്‍വരാജ് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗുളിക നല്‍കി ഉദ്ഘാടനം ചെയ്തു.
ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമള സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു.ഡോ.കെ.എ ജോര്‍ജ്ജ് വിഷയാവതരണം നടത്തി.ജില്ലാ പ്രോഗ്രാം ഓഫിസര്‍ വിക്രമന്‍,അരൂക്കുറ്റി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലളിത എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."