യമനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുനതിനായി ഹ്യുമാനിറ്റേറിയന്‍ ഓപ്പറേഷന്
റിയാദ്: യമനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഖ്യസേനയുടെ തീരുമാനം. ഇതിനായി സഖ്യസേന രാജ്യങ്ങള്‍ 150 കോടി റിയാല്‍ സംഭാവന നല്‍കും.
സഖ്യസേനയുടെ ഭാഗമായുള്ള രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗമാണ് യമനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് 'ഹ്യുമാനിറ്റേറിയന്‍ ഓപ്പറേഷന്' എന്ന് പേരിട്ട ബൃഹത്തായ പദ്ധതികള്‍ അടങ്ങിയ സാമ്പത്തിക പാക്കേജ് അനുവദിച്ചത്.
മൂന്നു വര്‍ഷമായി യുദ്ധത്തിന്റെ കെടുതിയില്‍ ഞെരിഞ്ഞമര്‍ന്ന യമന്‍ പുതിയ സാമ്പത്തിക സഹായം ഏറെ ഗുണം ചെയ്യും. ദുരിതാശ്വാസ വസ്തുക്കള്‍ എളുപ്പത്തില്‍ എത്തിക്കുന്നതിന് അല്‍ ഖദിര ചെക്ക് പോസ്റ്റ് തുറക്കും.
ഇന്ധങ്ങള്‍ അടക്കമുള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് കപ്പലുകള്‍ക്ക് അനുമതി നല്‍കും.
ദുരിതാശ്വാസം ശക്തിപ്പെടുത്തുന്നതിന് യമനിലെ തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കും. തുടങ്ങിയവയാണ് മന്ത്രിമാരുടെ യോഗം എടുത്ത മറ്റു പ്രധാന തീരുമാനങ്ങള്‍.
റിലീഫ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതിനു സപ്പോര്‍ട്ട് സെന്റര്‍ സ്ഥാപിക്കുമെന്ന് യമനിലെ സഊദി അംബാസിഡര്‍ മുഹമ്മദ് ബിന്‍ സഈദ് യോഗത്തില്‍ അറിയിച്ചു.
യമനിലെ എല്ലാ പ്രവിശ്യകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുമെന്നും അതിനായി മആരിബ് അടക്കമുള്ള സ്ഥലങ്ങളിയില് പ്രത്യേക ഹെലിപ്പാഡുകള് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ 250 കോടി ഡോളര്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."