വഴിക്കടവ് ശുദ്ധജല വിതരണ പദ്ധതി പാതിവഴിയില്‍ നിലച്ചു
പൂഞ്ഞാര്‍: തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതിയില്‍ നിര്‍മ്മാണം തുടങ്ങിയ വഴിക്കടവ് ശുദ്ധജല വിതരണ പദ്ധതി പാതിവഴിയില്‍ നിലച്ചു. ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്.
രï് കോടി രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി 2013ലാണ് ആരംഭിച്ചത്. വാഗമണ്‍ കുരിശുമലയുടെ താഴെ നിന്നും 11 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. വിതരണത്തിനായി മൂന്ന് ടാങ്കുകളും നിര്‍മ്മിച്ചു.
ഹൗസ് കണക്ഷനുവേïിയുള്ള പൈപ്പിന്റെ പണികളും ഏകദേശം പൂര്‍ത്തീകരിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും പൈപ്പില്‍ വെള്ളമെത്തിയില്ല. പണികള്‍ പൂര്‍ത്തീകരിച്ച് പ്രഷര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടിയൊഴുകി. ഇക്കാര്യങ്ങള്‍ ജലനിധിയുടെ റീജിയണല്‍ ഓഫീസില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉïായില്ല.
ഈ വേനല്‍ക്കാലത്തെങ്കിലും വെള്ളമെത്തിക്കുന്നതിന് നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."