സായന്തനം വയോജന മെഡിക്കല്‍ ക്യാംപ് നടത്തി
തലനാട്: ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിലെ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സായന്തനം വയോജന മെഡിക്കല്‍ ക്യാംപ്, സ്വാന്തനം പാലിയേറ്റീവ് ഗുണഭോക്തൃ സംഗമം എന്നിവ നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി വിജയന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ ശിവദാസ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഉപകരണ വിതരണം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രോഹിണി ഭായി ഉണ്ണികൃഷ്ണന് ആരോഗ്യ മാതൃകകളെ ആദരിച്ചു.
എ.കെ വിനോജ്, പി.എസ് ബാബു, മെഡിക്കല്‍ ഓഫീസര്‍ ആതിര രഞ്ചു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പുഷ്പാഹാസന് എന്നിവര്‍ പ്രസംഗിച്ചു. കണ്ണട, വാക്കിംങ് സ്റ്റിക്ക്, വാക്കര്‍, വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്തു. 13 വയോജനങ്ങളെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."