HOME
DETAILS
MAL
വിത്ത് ഉല്‍പാദകരുടെ യോഗം 13ന്
backup
February 11 2017 | 03:02 AM
തൊടുപുഴ: കാഡ്‌സ് ആഭിമുഖ്യത്തില്‍ നടത്തുന്ന കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് വിത്ത് മഹോത്സവം ഏപ്രില്‍ 20 മുതല്‍ മെയ് 20വരെ തൊടുപുഴയില്‍ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ വിത്ത് ഉല്‍പ്പാദകരായ കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും യോഗം 13ന് വൈകിട്ട് 4.30ന് കാഡ്‌സ് ഓഡിറ്റോറിയത്തില്‍ ചേരും.
പച്ചക്കറി-ഫലവൃക്ഷ തൈകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, നാണ്യവിളകള്‍, പൂച്ചെടികള്‍ തുടങ്ങിയ നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. നടീല്‍ വസ്തുക്കളുടെ ഗുണനിലവാരം, ആവശ്യമായ വിത്തുകളുടെ അളവ്, നാടന്‍ വിത്തുകളുടെ ലഭ്യത, വിലനിലവാരം എന്നിവയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."