എല്‍.ഡി.എഫ് രാജ്ഭവന്‍ മാര്‍ച്ച്: പ്രചാരണജാഥ 12 മുതല്‍
തൊടുപുഴ: വെട്ടിക്കുറച്ച റേഷന്‍ വിഹിതംം പുനസ്ഥാപിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ 18ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണജാഥ 12, 13, 14 തീയതികളില്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. പി. മേരി ക്യാപ്ടനായ ജാഥ 12ന് വൈകിട്ട് നാലിന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ. കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. കേണ്‍ഗ്രസ് .എസ് തൊടപുഴ ബ്ലോക്ക് പ്രസിഡന്റ് കെ .കെ. ഭാസ്‌കരനാണ് വൈസ് ക്യാപ്ടന്‍.
13ന് രാവിലെ വണ്ണപ്പുറത്താണ് ആദ്യ സ്വീകരണം. തുടര്‍ന്ന് കോടിക്കുളം, കരിമണ്ണൂര്‍, പടി. കോടിക്കുളം, ഏഴല്ലൂര്‍, കുമാരമംഗലം, കുന്നത്തുപാറ, പാറക്കടവ്, വഴിത്തല, കുണിഞ്ഞി, കോലാനി, മ്രാല, കരിങ്കുന്നം, തുടങ്ങനാട് എന്നിവിടങ്ങള്‍ പിന്നിട്ട് മുട്ടത്ത് ആദ്യദിവസത്തെ പര്യടനം സമാപിക്കും. 14ന് രാവിലെ 8.30ന് പെരിങ്ങാശേരിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ഉടുമ്പന്നൂര്‍, മുളപ്പുറം, പട്ടയംകവല, വെങ്ങല്ലൂര്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, എവര്‍ഷെന്‍ ജങ്ഷന്‍, ഇടവെട്ടി, കല്ലാനിക്കല്‍, ആനക്കയം, ആലക്കോട്, ഇളംദേശം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൂമാലയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."