അരുവിപ്പിറം പ്രതിഷ്ഠാവാര്‍ഷികം 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അരുവിപ്പുറം 129-ാമത് പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി മഹോത്സവവും 15 മുതല്‍ 24 വരെ നടക്കുമെന്ന് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം 15ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഡോ. കെ.ടി ജലീല്‍, വി.എസ് സുനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്, സി രവീന്ദ്രനാഥ്, കെ രാജു, കെ.കെ ഷൈലജ, മാത്യു ടി. തോമസ്, ഇ ചന്ദ്രശേഖരന് പങ്കെടുക്കും. 24ന് മഹാശിവരാത്രി സമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗം ജസ്റ്റിസ് സിറിയക് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."