ബിനോയ്ക്കെതിരേ കേസെടുക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്തും വിദേശ ബാങ്കുകളെ കബളിപ്പിച്ച് സംസ്ഥാനത്ത് സ്വരൂപിച്ച സ്വത്ത് സംബന്ധിച്ച് പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
ശ്രീജിത്തിനെതിരേ ചവറ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
അതീവഗുരുതരമായ കുറ്റമാണ് ബിനോയിയുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, രാഷ്ട്രീയ സ്വാധീനവും ഭരണത്തിലെ ബന്ധങ്ങളും ഉപയോഗിച്ച് തട്ടിപ്പ് മൂടിവയ്ക്കുന്നതിനും നിയമപ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനും ബോധപൂര്‍വമായ ശ്രമങ്ങളും ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."