ജീവന്‍രക്ഷാപതക് ലഭിച്ചവരില്‍ അമര്‍നാഥ് തീര്‍ഥാടകരെ രക്ഷിച്ച ഡ്രൈവര്‍ സലീം ഗഫൂറും
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനിടെ കൂടുതല്‍ അത്യാഹിതം ഉണ്ടാവുന്നതില്‍ നിന്നു രക്ഷിച്ച ഡ്രൈവര്‍ ശൈഖ് സലീം ഗഫൂര്‍ ഇത്തവണത്തെ രാഷ്ട്രപതിയുടെ ജീവന്‍രക്ഷാ പതകിന് അര്‍ഹനായി.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ഉത്തംജീവന്‍രക്ഷാ പതകിന് ആണ് ഗുജറാത്ത് സ്വദേശിയായ സലീം ഗഫൂര്‍ അര്‍ഹനായയത്. ധീരതയ്ക്ക് രാജ്യംനല്‍കുന്ന പരമോന്നത ബഹുമതിയാണിത്. മൊത്തം 107 ധീരതയ്ക്കുള്ള മെഡലുകളാണ് ഇത്തവണ പ്രഖ്യാപിച്ചത്. അതില്‍ 38 എണ്ണവും ജമ്മുകശിമീരി സ്വദേശികള്‍ക്കാണ്.
ജമ്മുകശ്മീരിലെ ഖാനാബലില്‍ ജൂലൈ മാസത്തില്‍ രാത്രി പൊലിസ് പോസ്റ്റുകള്‍ക്കു നേരെ നടത്തിയ ആക്രമണത്തിനു ശേഷമായിരുന്നു അമ്പതിലധികം യാത്രക്കാരടങ്ങുന്ന ബസ്സിനെ തീവ്രവാദികള്‍ ലക്ഷ്യംവച്ചത്.
ദര്‍ശനം കഴിഞ്ഞുമടങ്ങുകയായിരുന്നു തീര്‍ഥാടകര്‍. ബസ്സിനു നേരെ നടന്ന വെടിവയ്പില്‍ ഏഴുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെങ്കിലും ഭീകരാവസ്ഥയില്‍ മനസ് തകരാതെ കഴിവതും അതിവേഗതയില്‍ ബസോടിച്ച് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു ബസ് ഡ്രൈവര്‍. സാഹസികമായി ബസ് ഓടിച്ച് ആശുപത്രിയിലെത്തിക്കാനായതോടെ ഗുരുതര പരുക്കേറ്റവരെ രക്ഷിക്കാനും കഴിഞ്ഞു.
വന്‍ അത്യാഹിതത്തില്‍ നിന്നു തങ്ങളുടെ രക്ഷപ്പെടുത്തിയത് ഡ്രൈവറുടെ മനസാന്നിധ്യമാണെന്ന് പിന്നീട് യാത്രക്കാരും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഗുജറാത്ത് സര്‍ക്കാരാണ് സലീം ഗഫൂറിന്റെ പേര് ജീവന്‍രക്ഷാപതകിന് ശുപാര്‍ശചെയ്തത്. സംഭവത്തിനു പിന്നാലെ ഡ്രൈവര്‍ക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."